ബെംഗളൂരു: സ്പോട്സ് ബൈക്കിന്റെ അമിത വേഗതയിൽ പൊലിഞ്ഞത് പതിനൊന്നുകാരിയുടെ ജീവൻ. ഇന്നലെ ബെംഗളൂരു നഗരത്തിൽ അമിത വേഗത്തിൽ ടെക്കി ഓടിച്ച് കെടിഎം ബൈക്കിടിച്ചാണ് 11കാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടത്.
സ്പോട്സ് ബൈക്ക് സംഘത്തിനൊപ്പമുണ്ടായിരുന്ന ടെക്കി ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു. ഇയാളുടെ ബൈക്ക് എതിർദിശയിൽ വന്നിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റ് ബൈക്കിന്റെ പുറകിലുണ്ടായിരുന്ന പെൺകുട്ടി ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോകുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയുമായിരുന്നു.
അപകടമുണ്ടാക്കിയ ടെക്കിയെ നാട്ടുകാർ പിടികൂടി സമീപത്തുള്ള പോസ്റ്റിൽ കെട്ടിയിടുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അടുത്തിടെ നിരത്തിലിറങ്ങുന്ന അമിത വേഗത്തിലുള്ള സ്പോട്സ് ബൈക്കുകൾ നിരവധി അപകടങ്ങളാണ് അനുദിനം ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: