ബംഗളൂരു: ബംഗളൂരുവിലെ കെആര്‍ മാര്‍ക്കറ്റിലുള്ള ബാറില്‍ പുലര്‍ച്ചെ മൂന്നിനുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര് മരിച്ചു. ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്. ഒന്നിലേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
കലസിപാളയം മേഖലയിലെ കൈലാഷ് ബാര്‍ ആന്‍ഡ് റെസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതു കണ്ട സമീപവാസികളാണ് ഇക്കാര്യം അഗ്നിശമനസേനയെ അറിയിച്ചത്. തുങ്കൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസന് സ്വദേശികളായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീര്‍ത്തി(24) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: