ക്വാലാലംപൂര്‍: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പർ നടന്മാരായ രജനീകാന്തും കമലഹാസനും ഒരേ ഹെലികോപ്ടറില്‍ മലേഷ്യയില്‍. തമിഴ് ഫിലിം ഇന്ഡസ്ട്രീക്കായി പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ് താര സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് സ്വപ്നതാരങ്ങള്‍ ഒരുമിച്ച് ക്വാലാലംപൂരില്‍ പറന്നിറങ്ങിയത്.
കറുത്ത നിറത്തിലെ പൈജാമയായിരുന്നു രജനിയുടെ വേഷമെങ്കില്‍ ശുഭ്രധാരിയായാണ് കമല്‍ എത്തിയത്. കോളിവുഡിലെ 250ഓളം പ്രമുഖതാരങ്ങള്‍ അണിനിരന്നതായിരുന്നു ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: