ന്യൂദൽഹി: ഇന്ത്യക്കെതിരെ ആയുധമെടുക്കാൻ കശ്മീരി യുവാക്കൾക്ക് പ്രചോദനം നൽകുന്നത് പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന വാര്‍ഷികയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യക്കെതിരെ കല്ലെറിയാന്‍ കശ്മീരി യുവാക്കളെ പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാനാണ്. ഭീകരവാദ പ്രവര്‍ത്തനം നടത്താനുള്ള സഹചര്യം ഇപ്പോഴും പാക്കിസ്ഥാനിലുണ്ട്. പാരിശീലന കേന്ദ്രങ്ങളുടേയും ആശയവിനിമയ കേന്ദ്രങ്ങളുടേയും മറവില്‍ പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഭീകരവാദം തഴച്ച് വളരുകയാണ്. കൂടാതെ ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയടക്കം പാക്കിസ്ഥാൻ നല്കുന്നു’- രാജ്നാഥ് സിങ് പറഞ്ഞു
ഇപ്പോൾ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുടെ എണ്ണങ്ങളില്‍ കൂടുതല്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വര്‍ഗീയ ലഹളകള്‍ക്കെതിരെയും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അശുദ്ധമാക്കുന്നതിനുമെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നു ദിവസം നീളുന്ന യോഗത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിക്കും. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ദല്‍ഹിക്ക് പുറത്തുള്ള വിവിധ നഗരങ്ങളിലാണ് വാര്‍ഷിക യോഗം നടന്നുവരുന്നത്. ഗുവാഹത്തി, റാന്‍ ഓഫ് കച്ച്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു മുന്‍ വര്‍ഷങ്ങളിലെ യോഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: