കോട്ടയം: രാജ്യത്ത് ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കോട്ടയം പട്ടണം ഡിജിറ്റല്‍ സാക്ഷരതയിലും പ്രഥമസ്ഥാനത്തേക്ക്. നഗരത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ ക്രയവിക്രയം സാധ്യമാക്കുന്ന പദ്ധതിയുടെ പരിശീലനം ഇന്ന് രാവിലെ കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഭാരത് ഇന്റര്‍ ഫേസ് ഫോര്‍ മണി (ഭീം) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇടപാടുകള്‍ നടത്താന്‍ വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ വ്യാപാരികളെയും പ്രാപ്തമാക്കും. ഐടി മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്സി ഇ-ഗവേണന്‍സ് വിഭാഗവും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്ന് എന്‍എസ്എസ് വാളണ്ടിയേഴ്സ്, വ്യാപാരി വ്യവസായി സംഘടനകള്‍, എന്‍ജിഒകള്‍ എന്നിവരുടെ സഹകരണത്തോടെയണ് പദ്ധതി നടപ്പാക്കുന്നത്.
പാസ്വേര്ഡ് ഓര്‍ത്തുവയ്ക്കാതെ ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താമെന്നതാണ് പ്രത്യേകത. പബ്ലിക്ക് ലൈബ്രറിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനാകും. എംഎല്‍എമാരായ സുരേഷ്കുറുപ്പ്, സി.കെ ആശ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, എന്‍. ബാലഗോപാല്‍, സി.ജി. വാസുദേവന്‍, പിജിഎം നായര്‍, എം.കെ. ഖാദര്‍, ജിനോചാക്കോ, ക്യാപ്റ്റന്‍ രാജീവ് നായര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: