ന്യൂദൽഹി: പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ജിസാറ്റ്-11 വിക്ഷേപണത്തിന് തയ്യാറായി. രാജ്യം നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ഭാരം ആറ് ടണ്‍ ആണ്. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള ജിസാറ്റ്-11 ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ ഡിജിറ്റല്‍ വിപ്ലവത്തിന് സഹായകമാകും. 500 കോടി ചെലവില്‍ നിര്‍മ്മിച്ച ഉഗ്രഹത്തിന് ഇന്ത്യയുടെ ടെലികോം വിപ്ലവത്തില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിയും. ഉപഗ്രഹത്തില്‍ നാലു മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കൗറുവിലേക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഫ്രഞ്ച് ഏരിയന്‍ 5 റോക്കറ്റിലാണ് വിക്ഷേപണം. തീയതി നിശ്ചയിച്ചിട്ടില്ല. ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രങ്ങളുടെയും കര്‍ത്തവ്യം ജിസാറ്റ്-11ലൂടെ ലഭ്യമാകും. 30 ഉപഗ്രഹങ്ങളുടെ കൂട്ടായ്‌മക്ക് തുല്യമാണ് ജിസാറ്റ് 11 .
പ്രതികരിക്കാൻ ഇവിടെ എഴുതുക: