പ്യോങ്യാങ്: ഉത്തര കൊറിയ പരീക്ഷണാടിസ്ഥാനത്തില്‍ തൊടുത്തുവിട്ട മിസൈല്‍ നിലംപതിച്ചു. കൊറിയന്‍ നഗരമായ ടോക്ചാനിലാണ് മിസൈല്‍ നിലംപതിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28ന് തൊടുത്തുവിട്ട ഹ്വാസങ്-12 ഇന്റര്‍മീഡിയറ്റ് റേഞ്ച് ബലാസ്റ്റിക് മിസൈലാണ് 24 മൈല്‍ പറയുന്നര്ന്നതിനു ശേഷം 90 മൈല്‍ അകലെയുള്ള പ്യോങ്യാങിലെ ടോക്ചാനില് നിലംപൊത്തിയത്. രണ്ടുലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥമാണിവിടം.
പുക്ചാങ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന മിസൈല്‍ അധികം വൈകാതെ നിലംപതിച്ചുവെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഡിപ്ലോമാറ്റ് മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യവസായിക, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കോംപ്ലക്സിലാണ് മിസൈല്‍ തകര്‍ന്നുവീണത്. കെട്ടിടത്തില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകള്‍ തകര്‍ന്നാല്‍ വന്‍ സ്ഫോടനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഗൂഗിള്‍ എര്‍ത്ത് വഴി ലഭിക്കുന്ന ദൃശ്യങ്ങളില്‍ ഇവിടം വൃത്തിയായി കിടക്കുകയാണെന്നും മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കൊറിയ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന വാദങ്ങള്‍ ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: