ന്യൂദല്‍ഹി: ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റെയില്‍-വ്യോമഗതാഗതം തടസപ്പെട്ടു. മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നു 18 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. നിലവില്‍, 49 ട്രെയിന്‍ സര്‍വീസുകളാണ് വൈകുന്നത്. 13 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി പല സര്‍വീസുകളും മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പല സര്‍വീസുകളും 12-ഓളം മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കാഴ്ച അവ്യക്തമായതു മൂലമാണ് ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നത്. ഏതാനും ദിവസം കൂടി ദല്‍ഹിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും മൂടല്‍ മഞ്ഞ് പ്രതികൂലമായി ബാധിച്ചതു കാരണം യാത്രക്കാര്‍ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: