കേപ്ടൗണ്‍: വിദേശ മണ്ണില്‍ വിജയം തേടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ തകരുന്നു. ആതിഥേയരെ 286 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലാണ്.സ്റ്റമ്പെടുക്കുമ്പോള്‍ പൂജാരയും(5) രോഹിത് ശര്‍മ(0) യുമാണ് ക്രീസില്‍.
മുരളി വിജയ് (1), ധവാന് (16), നായകന് കോഹ്ലി (5)എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ്ക്ക് നഷ്ടമായത്്.
പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നയിച്ച ഇന്ത്യന്‍ ബൗളിങ്ങ്നിര തകര്‍ത്തെറിഞ്ഞതോടെയാണ് ദക്ഷിണാഫ്രിക്ക 286 റണ്‍സിന് പുറത്തായത്.ഭുവനേശ്വര്‍ കുമാര്‍ 87 റണ്‍സിന് നാലു വിക്കറ്റുകള്‍ കീശയിലാക്കി. സ്പിന്നര്‍ അശ്വിന് 21 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തില്‍ തന്നെ മൂന്ന് ബാറ്റ്്സമാന്മാരെ മടക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി.
മുന്‍ നായകന് എബി ഡിവില്ലിയേഴ്സ്ും നായകന് ഫാ ഡു പ്ലെസിസും പിടിച്ചു നിന്നതോടെയാണ് അവര്‍ ഇരുനൂറ് കടന്നത്.
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ഓപ്പണര്‍ എല്‍ഗാറിനെ പൂജ്യത്തിന് മടക്കി. എല്‍ഗാര്‍ പവിലിയനിലേക്ക് മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡ് ശൂന്യം. ഇതര ഓപ്പണറായ മാര്‍ക്രമിനും അധികം ആയുസുണ്ടായില്ല. കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ വീണു. അഞ്ച് റണ്‍സാണ് സമ്പാദ്യം. പരിചയ സമ്പന്നനും അപകകാരിയുമായ അംലയെ കുമാര്‍ സാഹയുടെ കൈകളിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ മൂന്നിന് 12. വെറും മൂന്ന് റണ്‍സാണ് അംലയുടെ ബാറ്റില്‍ നിന്ന് സ്കോര്‍ബോര്‍ഡില്‍ കയറിയത്.
മുന്‍ നായകന് എ ബി ഡിവില്ലിയേഴ്സും നായകന് ഫാ ഡു പ്ലെസിസും കളത്തിലെത്തിയതോടെയാണ് ദക്ഷിണാഫ്രിക്ക പതുക്കെ പിടിച്ചുകയറാന്‍ തുടങ്ങിയത്്.അരങ്ങേറ്റക്കാരനായ ജസ്പ്രീത് ബുംറയുടെ പന്തില്‍ ഡിവില്ലിയേഴ്സിന്റെ സ്റ്റമ്പ് പറക്കുംമുമ്പ് നാലാം വിക്കറ്റില്‍ ഇരുവരും 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യ ടെസ്റ്റ് കളിക്കുന്ന ബുംറയുടെ കന്നി വിക്കറ്റാണിത്്. ഒരറ്റത്ത് നിലയുറപ്പിച്ച് പൊരുതിയ ഡിവില്ലിയേഴ്സ് 84 പന്തില്‍ 11 എണ്ണം അതിര്‍ത്തി കടത്തി 65 റണ്‍സ് സ്വന്തം പേരിലെഴുതി.
ഡിവില്ലിയേഴ്സിന് പിറകെ നായകന് ഡു പ്ലെസിസും മടങ്ങി.പാണ്ഡ്യക്കാണ് വിക്കറ്റ് . വിക്കറ്റിന് പിന്നില്‍ സാഹ കൈപ്പിടിയിലൊതുക്കി. 104 പന്തില്‍ 12 ബൗണ്ടിയുള്പ്പെടെ 62 റണ്‍സ്് കുറിച്ചു.
ഏകദിന ശൈലയില്‍ അടിച്ചുകളിച്ച ഡി കോക്ക് 40 പന്തില്‍ ഏഴു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 43 റണ്‍സ്് നേടി. ഒടുവില്‍ കുമാറിന്റെ പേസില്‍ സാഹയുടെ കൈകളിലൊതുങ്ങി. 35 റണ്‍സ് കുറിച്ച മഹരാജ് അശ്വിന്റെ ത്രോയില്‍ റണ്‍ ഔട്ടായി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്: ദക്ഷിണാഫ്രിക്ക: ഒന്നാം ഇന്നിങ്ങ്സ്: ഡി എല്‍ഗാര്‍ സി സാഹ ബി ഭുവനേശ്വര്‍ കുമാര്‍ 0, എ കെ മാര്‍ക്രം എല്‍ബിഡബ്ളീയു ബി ഭുവനേശ്വര്‍ കുമാര്‍ 5, എച്ച്. എം അംല സി സാഹ ബി ഭുവനേശ്വര്‍ കുമാര്‍ 3, എ ബി ഡിവില്ലിയേഴ്സ് ബി ബുംറ 65, ഫാ ഡു പ്ലെസിസ് സി സാഹ ബി പാണ്ഡ്യ 62, ക്യു ഡി കോക്ക് സി സാഹ ബി ഭുവനേശ്വര്‍ കുമാര്‍ 43, വി ഡി ഫിലാന്‍ഡര്‍ ബി മുഹമ്മദ് ഷമി 23, മഹരാജ് റണ്‍ഔട്ട് 35, റബഡ സി സാഹ ബി അശ്വിന് 26, സ്്െറ്റയിന് നോട്ടൗട്ട് 16, മോര്‍ക്കല്‍ എല്‍ബിഡബ്ളീയു ബി അശ്വിന് 2 എക്സ്ട്രാസ് 6 , ആകെ 286.
വിക്കറ്റ് വീഴ്ച: 1-0,2-7,3-12, 4-126,5-142, 6-202,7-221,8-258, 9-280
ബൗളിങ്ങ്: 19-4-87-4, മുഹമ്മദ് ഷമി 16-6-47-1, ജ്സ്പ്രീത് ബുംറ 19-1-73-1, ഹാര്‍ദിക് പാണ്ഡ്യ 12-1-53-1, അശ്വിന് 7.1-1-21-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: