കോഴിക്കോട്: പി. വത്സല ആധുനിക മലയാള സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്കിയ പ്രതിഭയാണെന്ന് കര്‍ണാടക അനുവാദ് സാഹിത്യ അക്കാദമി ചെയര്മാന് പ്രൊഫ. പ്രധാന് ഗുരുദത്ത്. തപസ്യ കലാസാഹിത്യ വേദിയുടെ സഞ്ജയന് പുരസ്കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രീതിയും ഔന്നത്യവും സാഹിത്യരംഗത്ത് ഒരുമിച്ച് കാണാറില്ല. എന്നാല്‍ വത്സലയുടെ സാഹിത്യ സംഭാവന ഇക്കാര്യത്തില്‍ അപൂര്‍വത സൃഷ്ടിച്ചിരിക്കുകയാണ്. അവരുടെ എഴുത്ത് വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. സമൂഹത്തില്‍ പിന്തള്ളപ്പെട്ടവരുടെ വേദനകളും ദുരിതങ്ങളും സമൂഹത്തിന്റെ ഉയര്‍ച്ചയുമാണ് അവരുടെ എഴുത്തില്‍ പ്രതിഫലിച്ചത്.അദ്ദേഹം പറഞ്ഞു.
പി. വത്സലക്ക് പ്രൊഫ. പ്രധാന് ഗുരുദത്ത്, സഞ്ജയന് പുരസ്കാരം സമര്‍പ്പിച്ചു. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സംസ്കാര്‍ ഭാരതി ദക്ഷിണ മദ്ധ്യ ക്ഷേത്ര പ്രമുഖ് അശോക് കുമാര്‍ പ്രശസ്തി പത്രം സമര്‍പ്പിച്ചു. പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന് പ്രശസ്തി പത്രം വായിച്ചു. പി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സി. രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. പി.പി ശ്രീധരനുണ്ണി സഞ്ജയന് അനുസ്മരണ പ്രഭാഷണം നടത്തി. മാടമ്പ് കുഞ്ഞുക്കുട്ടന് അനുഗ്രഹ പ്രഭാഷണം നടത്തി. പി.കെ. ഗോപി, ആര്, സഞ്ജയന്, ഡോ. എന്‍. ആര്. മധു, കല്ലറ അജയന് എന്നിവര്‍ ആശംസാ പ്രസംഗംനടത്തി. സംസ്കാര്‍ ഭാരതി ക്ഷേത്രീയ പ്രമുഖ് കെ. ലക്ഷ്മീ നാരായണന് പ്രൊഫ. പ്രധാന് ഗുരുദത്തിനെ പൊന്നാട അണിയിച്ചു. പി. വത്സല മറുപടി പ്രസംഗം നടത്തി. പ്രൊഫ. പി. ജി. ഹരിദാസ് സ്വാഗതവും സി. രജിത്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: