റിയാദ്: സൗദിയില്‍ അനധികൃതമായി താമസിക്കുന്ന 3,37281 വിദേശികളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അറസ്റ്റിലായവരിലധികവും നിയമവിരുദ്ധമായി സൗദിയില്‍ താമസമാക്കിയവരോ തൊഴില്‍ ചെയ്യാന്‍ അനുമതിയില്ലാത്തവരോ ആണ്. അനധികൃതമായി സൗദിയില്‍ തുടരുന്നവര്‍ക്കെതിരെയുള്ള കടുത്ത നടപടികളുടെ ഭാഗമാണ് കൂട്ട അറസ്റ്റ്.
നവംബര്‍ 15ന് തുടങ്ങിയ തെരച്ചലില്‍ സൗദിയില്‍ താമസിക്കാന്‍ നിയമസാധുതയില്ലാത്ത 19,8231 പ്രവാസികളെയും തൊഴില്‍ ചെയ്യാന്‍ അനുമതിയില്ലാത്ത 99,980 പേരെയുമാണ് അറസ്റ്റ് ചെയ്തത്. തടവിലായിരുന്ന 65715 പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരികെയയച്ചുവെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. നാടുകടത്തിയതും തടവിലാക്കിയതുമായ എല്ലാവരുടെയും ദേശീയത തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല.
ഇന്ത്യയില്‍ നിന്ന് മാത്രം രണ്ടു കോടി തൊഴിലാളികളാണ് സൗദിയിലുള്ളത്. അനധികൃതമായി സൗദിയില്‍ കഴിയുന്നവര്‍ 90 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ 15,000 റിയാല്‍ മുതല്‍ 1,00,000 റിയാല്‍ വരെ പിഴയടക്കേണ്ടി വരുമെന്ന് സൗദി കഴിഞ്ഞ വര്‍ഷം താക്കീത് ചെയ്തിരുന്നു. രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നിശ്ചിത സമയത്തിനകത്ത് രാജ്യം വിടുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ പൊതുമാപ്പ് നല്കാന് സൗദി തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: