സിഡ്നി: ആഷസ് പരന്പരയിലെ അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയ ശക്തമായ നിലയില്‍. കളിനിര്‍ത്തുന്പോള്‍ ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ 193/2 എന്ന നിലയിലാണ്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഉസ്മാന് കവാജ (91), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (44) എന്നിവരാണ് ക്രീസില്‍. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ (56), ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. എട്ട് വിക്കറ്റ് കൈയിലിരിക്കേ ഇംഗ്ലണ്ട് സ്കോറിനേക്കാള്‍ 153 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 346 റണ്‍സില്‍ അവസാനിച്ചിരുന്നു. വാലറ്റത്ത് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് നടത്തിയ ചെറുത്തിനില്‍പ്പാണ് മാന്യമായ സ്കോറില്‍ എത്തിച്ചത്. 233/5 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് അര്‍ധ സെഞ്ചുറിയോടെ ക്രീസിലുണ്ടായിരുന്ന ഡേവിഡ് മലാന്റെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. 55 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന മലാന് ഇന്ന് ഏഴ് റണ്‍സ് കൂടി ചേര്‍ത്ത് 62-ല്‍ പുറത്തായി. പിന്നീട് വാലറ്റത്ത് മെയിന്‍ അലി (30), ടോം കുറാന് (39), സ്റ്റുവര്‍ട്ട് ബ്രോഡ് (31) എന്നിവര്‍ പൊരുതിയതാണ് ഇംഗ്ലീഷ് സ്കോര്‍ ഉയര്‍ത്തിയത്.
ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: