തിരുവനന്തപുരം: ബിജെപി കൗണ്‍സിലറുടെ ഓഫീസ് ആക്രമിച്ചതില്‍ ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് പ്രതിഷേധിച്ചു. വലിയശാല കൗണ്‍സിലര്‍ ആര്. ലക്ഷ്മിയുടെ ഓഫീസിനു നേരെ കരിഓയില്‍ ഒഴിക്കുകയും ചുമരില്‍ കരിഓയില്‍ കൊണ്ട് സിപിഎം, ഡിവൈഎഫ്ഐ എന്ന് എഴുതുകയും ചെയ്ത അക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടരവര്‍ഷത്തിനുള്ളില്‍ അഞ്ചുപ്രാവശ്യം ലക്ഷ്മിക്കു നേരെയും ലക്ഷ്മിയുടെ ഓഫീസിനു നേരെയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായി. ലക്ഷ്മിയുടെ മക്കള്‍ക്കെതിരെ സിപിഎം കള്ളക്കേസുകള്‍ കൊടുത്ത് പീഡിപ്പിക്കുകയാണ്. ഇന്നലെയും ലക്ഷ്മിയുടെ മകന് മോഹനന് സിപിഎമ്മിന്റെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചു എന്ന കള്ളക്കേസ് നല്‍കിയശേഷമാണ് ലക്ഷ്മിയുടെ ഓഫീസിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. പട്ടികജാതിക്കാരിയായ ലക്ഷ്മിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ചതിനെതിരെ മേയറെ പ്രതിയാക്കി കേസുകൊടുത്തതിലുള്ള പകയാണ് സിപിഎം കാണിക്കുന്ന ഈ അക്രമങ്ങളെന്നും സുരേഷ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: