ജാംഷെഡ്പൂര്‍ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജാംഷെ്ഡപൂര് എഫ്.സി. ഇന്ന് ജെ.ആര്.ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സിലെ ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്.സിയെ നേരിടും.
എട്ട് മത്സരങ്ങളില്‍ നിന്നും 11ഗോളുകള്‍ നേടുകയും ഏഴ് ഗോളുകള്‍ വഴങ്ങുകയും ചെയ്ത മുംബൈ നാല് ജയവും ഒരു സമനിലയും മൂന്നു തോല്‍വിയുമായി 13 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ജാംഷെ്ഡ്പൂര്‍ ഏഴ് മത്സരങ്ങളില്‍ രണ്ട് ഗോളടിച്ചു രണ്ട് ഗോള്‍ വഴങ്ങി.
ഒന്‍പത് പോയിന്റുമായി മുംബൈയുടെ തൊട്ടുപിന്നിലാണ് ജാംഷെഡ്പൂര്‍. ഈ സീസണില്‍ എറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമാണ് ജാംഷെഡ്പൂര്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനോടും കേരള ബ്ലാസറ്റേഴ്സിനോടും ഗോള്‍ രഹിത സമനിലയോടെ ഐ.എസ്.എല്‍ സീസണ് ആരംഭിച്ച ജാംഷെഡ്പൂര്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഹോം ഗ്രൗണ്ടില്‍ പൂനെ സിറ്റിയോട് 0-1നു തോറ്റു. ബെംഗ്ളുരുവിനെതിരെ എവേ മത്സരത്തില്‍ 1-0നു ജയിച്ചു. എന്നാല്‍ വീണ്ടും ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന് എഫ്.സിയോട് 0-1നു തോറ്റു.
മുംബൈ സിറ്റി എഫ്.സി ഹോം ഗ്രൗണ്ടില്‍ 0-1നു എ.ടി.കെയോട് തോറ്റതിനു ശേഷം എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ 2-0നെ തോല്‍പ്പിച്ചിരുന്നു. എറ്റവും ഒടുവില്‍ ഹോം ഗ്രൗണ്ടില്‍ ഡല്‍ഹിയെ 4-0നു തകര്‍ത്ത ആത്മവിശ്വാസത്തിലാണ് മുംബൈ സിറ്റി എഫ്.സി ഇന്ന് ജാംഷെഡ്പൂരിനെ നേരിടാനിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: