സിഡ്നി: മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനകാത്തതിനെ തുടര്‍ന്നാണ് പിന്മാറ്റം.
കഴിഞ്ഞ വര്‍ഷമാണ് പരിക്കേറ്റത്. വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിനുശേഷം ഒരു ടൂര്‍ണമെന്റിലും മത്സരിച്ചിട്ടില്ല.ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ മെല്‍ബണില്‍ ഇത്തവണ മത്സരിക്കുന്നില്ലെന്ന് മുറെ പ്രസ്താവനയില്‍ അറിയിച്ചു.
ഏഷ്യന്‍ ഒന്നാം നമ്പറായ നിഷികോറിയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന്് പിന്മാറി.പരിക്കിനെ തുടര്‍ന്നാണ് പിന്മാറിയത്.ഈ മാസം 15 ന് മെല്‍ബണിലാണ് ഓസ്ല്രേിയന്‍ ഓപ്പണ്‍ ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: