തേന്ദ്രസംമഹത്-അങ്ങയുടെ രൂപം വളരെ വളരെ വലുതാണ്. ബുരുവക്ത്രനേതേരം-ഓടുപാട് മുഖങ്ങളും കണ്ണുകളും ഉണ്ട്. മഹാബാഹോ! അങ്ങയ്ക്ക് അനേകം കൈകളും ഉണ്ട്.
ബഹുബാഹുരുപാദം-അനേകം തുടകളും കാലടികളുമുണ്ട്. അങ്ങയുടെ മുഖം നോക്കാന്‍ വയ്യ. ഒരുപാട് ദംഷ്ട്രകള്‍-കൂര്‍ത്തു മൂര്‍ത്തു നീണ്ട പല്ലുകള്‍ അതാ അതിഭയങ്കരം തന്നെ! എണ്ണിതീര്‍ക്കാന്‍ കഴിയാത്തത്ര കുടലുകളും കാണുന്നു. ഇതുകണ്ടിട്ട് അതാ, അങ്ങയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും മധ്യമന്മാരും, ഭയപ്പെട്ട് ശരീരം വിറക്കുന്നു. കൃഷ്ണാ ഇതാ ഞാനും- അങ്ങയുടെ സുഹൃത്തും വിറക്കുന്നു!
കൃഷ്ണാ, ഞാന്‍ ഭയംകൊണ്ട് സഹിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് (11-24)
നഭസ്പൃശം അങ്ങയുടെ ദേഹം പരമവ്യോമത്തിന് സ്പര്ശിക്കുംവിധം വളര്‍ന്നത്. ദീപ്തം-അഗ്നിജ്വാലകള്‍പോലെ ജ്വലിക്കുന്നു.
അനേകം വര്‍ണങ്ങള്‍ എണ്ണിയാല്‍ തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും നിറഭേദങ്ങള്‍ ഉള്ളത്; വ്യാത്താനതും-ഗുഹപോലെ പിളര്‍ത്തിയ വായകള്‍ ഉള്ളത്-ദീപ്തവിശാലനേത്രം-അഗ്നിജ്വാലപോലെ തോന്നിക്കുന്ന നീണ്ടകണ്ണുകള്‍ അസംഖ്യം-ഈ രൂപം കണ്ടതുമുതല്‍ എന്റെ മനസ്സ് വിറച്ചു തുള്ളുകയാണ്. ദേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലല്ലോ! ഇന്ദ്രിയങ്ങള്‍ ക്ഷീണിച്ച് ശക്തി നശിക്കാനായി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: