ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണത്തിലെ മുഖ്യപ്രതിയായ മുന്‍കേന്ദ്രമന്ത്രിയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദിന്റെ ആള്ക്കാര് തന്നെ ഫോണില്‍ വിളിച്ചിരുന്നെന്ന് ജഡ്ജിയുടെ വെളിപ്പെടുത്തല്‍.
വിധി മാറ്റിവച്ച ശേഷമാണ് അവര്‍ തന്നെ വിളിച്ചത്. നിങ്ങളുമായി( ലാലു) ബന്ധപ്പെട്ട നിരവധി പേര് എന്നെ വിളിച്ചു. പക്ഷെ ഭയക്കേണ്ട, ഞാന്‍ നിയമം പറയുന്നതേ ചെയ്യൂ. ജഡ്ജി ശിവപാല്‍ സിങ്ങ് കോടതിയില്‍ പറഞ്ഞു. ഭീഷണിയാണോ എന്തെങ്കിലും വാഗ്ദാനം ചെയ്തുള്ള വിളിയായിരുന്നോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കോടികളുടെ അഴിമതിക്കേസില്‍ ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് ശിക്ഷ വിധിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഒരഭിഭാഷകന്റെ മരണത്തെത്തുടര്‍ന്ന് ശിക്ഷ ഇന്നലത്തേക്ക് മാറ്റി. ഇന്നലെ കേസ് പരിഗണനക്കെടുത്ത ശേഷം വിധി ഇന്നത്തേക്ക് മാറ്റി.
കാലത്തീറ്റ ഇടപാടുമായി ബന്ധപ്പെട്ട് ദേവഗഡ് ട്രഷറിയില്‍ നിന്ന് 85 ലക്ഷം പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് അനവധി കേസുകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: