ആലപ്പുഴ: വിഭാഗീയത അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യന്തം പങ്കെടുക്കുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ കായംകുളം എംഎല്‍എ പ്രതിഭാ ഹരിയുടെ പഴയ ഫേസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകും.
മന്ത്രി ജി. സുധാകരന് നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ആയുധമാക്കാനാണ് നീക്കം.
സുധാകരന്റെ അധിക്ഷേപത്തിനിരയായ വനിത നേതാവ് ഒടുവില്‍ സിപിഐയില്‍ അഭയം തേടേണ്ടി വന്നതടക്കമുള്ള നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങളും സമ്മേളനത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരും.
കായംകുളത്ത് നടക്കുന്ന സമ്മേളനത്തില്‍ കായംകുളം എംഎല്‍എയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നത് പാര്‍ട്ടിയെ വെട്ടിലാക്കും. സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രുചി മാത്രമല്ല; രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം എന്നായിരുന്നു സിപിഎം നേതൃത്വത്തെ തന്റെ പോസ്റ്റിലൂടെ പ്രതിഭാ ഹരി ഓര്‍മ്മിപ്പിച്ചത്.
ഒരു പത്രത്തില്‍ ‘പുരുഷ സുഹൃത്തുമായുള്ള ബന്ധം വിനയായി, വനിതാ എംഎല്‍എയ്ക്ക് സിപിഎം വിലക്ക്’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയോടുള്ള പ്രതികരണമായാണ് പ്രതിഭയുടെ പോസ്റ്റിനെ അന്ന് വിലയിരുത്തപ്പെട്ടത് ഫേസ്ബുക്ക് പോസ്റ്റ് ആരെ ലക്ഷ്യമാക്കിയായിരുന്നെന്ന് വ്യക്തമായിരുന്നെങ്കിലും അപകടം മനസ്സിലാക്കി പ്രശ്നം ചര്‍ച്ച പോലുമാക്കാതെ നേതൃത്വം വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: