മുഹമ്മ: കയര്‍ കോര്‍പറേഷനും സി പി എമ്മുകാരനായ ചെയര്‍മാനുമെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി സിപിഐ കഞ്ഞിക്കുഴി ലോക്കല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കോര്‍പറേഷനില്‍ അഴിമതി ആരോപിക്കുന്ന റിപ്പോര്‍ട്ടില്‍ ചെയര്‍മാനെ നീക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.
നാളെ നടക്കുന്ന സിപിഐ ലോക്കല്‍ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങളുള്ളത്. കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് കയര്‍ കോര്‍പറേഷനിലൂടെ നടത്തിയ വില്‍പ്പനയിലടക്കം അഴിമതിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
ഈ സാഹചര്യത്തില്‍ കയര്‍ കോര്പറേഷന് ചെയര്‍മാനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ കയര്‍ മന്ത്രി ഇടപെടണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: