കൊച്ചി: ഇരട്ടപ്പദവി ഒഴിവാക്കണമെന്ന സിപിഎം പാലക്കാട് പ്ലീനത്തില്‍ എടുത്ത തീരുമാനം നടപ്പാക്കിയാല്‍ ജില്ലയിലെ മിക്ക നേതാക്കള്‍ക്കും സ്ഥാനം നഷ്ടമാകും. ഇരട്ടപ്പദവിയുള്ളവര് ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ് മൂന്നും, നാലും പദവികള്‍ വഹിക്കുന്നവരുണ്ട്. പന്ത്രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ ഭൂരിഭാഗം പേരും ഇരട്ടപ്പദവി വഹിക്കുന്നവരാണ്.
ടെല്‍ക്ക് ചെയര്മാന് എന്‍.സി. മോഹനന്, എഫ്ഐടി ചെയര്മാന് ടി.കെ. മോഹനന് കെ.എന്‍. ഉണ്ണികൃഷ്ണന്, ബാംബുകോര്‍പ്പറേഷന്‍ ചെയര്മാന് കെ.ജെ. ജേക്കബ്, അബ്കാരി വെല്‍ഫയര്‍ ബോര്‍ഡ് ചെയര്മാന് സി.കെ. മണിശങ്കര്‍ (സിഐടിയു ജില്ലാ സെക്രട്ടറിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്), കണ്‍സ്യൂമര്‍ ഫെഡ് വൈസ്ചെയര്‍മാന്‍ പി.എം. ഇസ്മെയില്‍ എന്നിവര്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന്, കള്ള്ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.എന്‍. സുധാകരന് ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളാണ്. കേന്ദ്രകമ്മറ്റിയംഗം എം.സി. ജോസഫൈന് വനിത കമ്മീഷന് ചെയര്‍പേഴ്സനാണ്. ഇരട്ടപ്പദവി ഒഴിയേണ്ടിവന്നാല്‍ പാര്‍ട്ടി ചുമതല ഒഴിയാനാണ് നേതാക്കളുടെ ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: