ചാരുംമൂട്: ഒറ്റമുറി വീട്ടില്‍ കഴിയുന്ന വികലാംഗന്റെ മുറ്റത്ത് സിപിഐയും കോണ്‍ഗ്രസും കൊടിമരവും സ്തൂപവും സ്ഥാപിച്ചു. ചുനക്കര നടുവില്‍ കൊല്ലശ്ശേരി ജങ്ഷന് സമീപം താമസിക്കുന്ന രവീന്ദ്രനും ഭാര്യ ശ്രീദേവിയുമാണ് രണ്ട് പാര്‍ട്ടിക്കാരുടെ ചെയ്തികള്‍ മൂലം വീടിനു വെളിയില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായത്. ഇവര്‍ താമസിക്കുന്ന ഒറ്റമുറി വീടിന്റെ മുറ്റത്ത് കഴിഞ്ഞ ഒക്ടോബര്‍ 29ന് രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്താണ് കോണ്ഗ്രസ്സുകാര് കൊടിമരവും സ്തൂപവും സ്ഥാപിച്ചത്, നവംബര്‍ 17ന് സിപിഐയും കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ ഇതു സ്ഥാപിച്ച നേതാക്കളെ സമീപിച്ചെങ്കിലും ഇവരുടെ ഭാഗത്തു നിന്നും ഭീഷണിയാണ് നേരിടേണ്ടി വന്നതെന്ന് രവീന്ദ്രന് പറയുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിനല്കിയെങ്കിലും ഫലമുണ്ടായില്ല. 20 വര്‍ഷം മുമ്പ് ചാരുംമൂട് ജങ്ഷനില്‍ വ്യാപാര സ്ഥാപനം നടത്തിയിരുന്ന രവീന്ദ്രന് വാഹന അപകടത്തെ തുടര്‍ന്നാണ് കാലുകള്‍ നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: