പള്ളുരുത്തി: ഓഖി ദുരന്തം ബാധിച്ച ചെല്ലാനം തീരദേശത്ത് ദുരിതാശ്വാസ ലിസ്റ്റില്‍ അനര്‍ഹരെ തിരുകിക്കയറ്റാന്‍ നീക്കം. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവരുടേയും വീടുകള്‍ തകര്‍ന്നവരുടേയും അപേക്ഷകളാണ് വില്ലേജ് ഓഫീസുകള്‍ വഴി സ്വീകരിക്കുന്നത്. എന്നാല്‍ ദുരിതാശ്വാസ ലിസ്റ്റില്‍ ഇടം നേടാന്‍ നാട്ടുകാര്‍ മത്സരിക്കുകയാണെന്ന് വില്ലേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ചെല്ലാനം വില്ലേജ് ഓഫീസില്‍ ഇതുവരെ ആയിരത്തോളം അപേക്ഷകള്‍ ദുരിതാശ്വാസ ഫണ്ടു ലഭിക്കാനായി നല്‍കിയിട്ടുണ്ടെന്ന് ചെല്ലാനം വില്ലേജ് ഓഫീസര്‍ അറിയിച്ചു.
ഓഖി ദുരന്ത പശ്ചാത്തലത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ 1,300 ഓളം പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ദുരിതം നേരിട്ട് ബാധിക്കാത്ത കുടുംബങ്ങള്‍ രണ്ടു ദിവസത്തിനകം ക്യാമ്പുവിടുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ വലിയ സഹായം പ്രഖ്യാപിക്കാന്‍ പോകുന്നുവെന്ന പ്രതീതിയുണ്ടാക്കി നാട്ടുകാരെ വില്ലേ ജ് ഓഫീസിലേക്ക് പറഞ്ഞു വിടുന്നത് സിപിഎം പ്രവര്‍ത്തകര്‍ മുന്കൈയെടുത്താണെന്നാണ് ആരോപണം.
പത്ത് ദിവസത്തോളം ക്യാമ്പില്‍ കഴിഞ്ഞത് 37 കുടുംബങ്ങളാണ്. എന്നാല്‍, ദുരിതം നേരിട്ടവര്‍ ഇതിലേറെയുണ്ടെങ്കിലും, കടല്‍ക്ഷോഭം ബാധിക്കാത്ത മേഖലകളിലുള്ളവരും അപേക്ഷകരായി എത്തിയിട്ടുണ്ട്. യഥാര്‍ത്ഥ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഓഖി ദുരന്തം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നിരവധി കുടുംബങ്ങള്‍ പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. കക്കൂസ് തകര്‍ന്നു പോയവര്‍ക്ക് അവ നിര്‍മ്മിച്ചു നല്‍കുന്നതിന് നടപടിയായിട്ടില്ല. ചില സന്നദ്ധ സംഘടനകള്‍ ഇടപെട്ട് എട്ടോളം സെപ്റ്റിക് ടാങ്കുകള്‍ പണിതു കൊടുത്തതല്ലാതെ റവന്യൂ വകുപ്പ് തീരുമാനം നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: