ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയില് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. െ്രെഡവര്‍ക്ക് ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. കോട്ടൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീകണ്ഠപുരം, തളിപ്പറമ്പ, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേക്കു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: