ന്യൂദല്‍ഹി : ഐഎന്‍എക്സ് മീഡിയകേസില്‍ ആരോപണവിധേയനായ മുന്‍മന്ത്രി പി ചിദംബരത്തിന് മകന് കാര്‍ത്തി ചിദംബരത്തിന് വിദേശയാത്രക്കുള്ള അനുമതി തേടിക്കൊണ്ടുള്ള ഹര്ജിയിന്മേലുള്ള വാദം ജനുവരി 8 ന് സുപ്രീംകോടതി പരിഗണിക്കും.
ബിസിനസ് ആവശ്യങ്ങള്‍ക്കായി ജനുവരി 10 മുതല്‍ 20 വരെ വിദേശത്തുപോകാനാണ് അനുമതി തേടിയത്. കഴിഞ്ഞ നവംബര്‍ 20 ന് മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യുകെ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
എെഎന്എക്സ് മീഡിയ ലിമിറ്റഡിന് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാന്‍ ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കാര്‍ത്തിയെ വിളിപ്പിച്ചിരുന്നു .കഴിഞ്ഞ മേയില്‍ ആണ് കാര്‍ത്തി ചിദംബരത്തിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി കേസെടുത്തത്. ഐഎന്‍എക്സ് മീഡിയ മേധാവി പീറ്റര്‍ മുഖര്‍ജി ,ഇന്ദ്രാണി മുഖര്‍ജി എന്നിവരടക്കം കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: