കോഴിക്കോട്: സര്‍ക്കാര്‍ തന്നെ ഭൂമി കയ്യേറ്റ മാഫിയ ആയി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കക്കാടംപൊയിലില്‍ അന്‍വര്‍ ആണെങ്കില്‍ കുറിഞ്ഞി ഉദ്യാനം നശിപ്പിക്കുന്നത് ജോയ്സ് ജോര്‍ജ് എംപിയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടരഞ്ഞിയില്‍ ബിജെപിയുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം. നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, മലപ്പുറം ജില്ലയിലെ ചാലിയാര്‍ എന്നീ പഞ്ചായത്തുകളിലായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് അടച്ചുപൂട്ടണമെന്നും ചെക്ക് ഡാം അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ ബിജെപി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാത്രമല്ല, അന്‍വറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: