ഛണ്ഡിഗഡ്: പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ നിന്ന് പ്രധാന വിവരങ്ങളടങ്ങുന്ന രേഖകള്‍ കാണാതായതായി റിപ്പോര്‍ട്ട്. ജലന്ധറിലെ സൈനിക കേന്ദ്രത്തില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് നയതന്ത്ര വിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ കാണായത്.
ലഫറ്റണെന്റ് കേണല്‍ റാങ്കിലുള്ള ജനറല്‍ സ്റ്റാഫ് ഓഫീസര്‍ ഗ്രേഡ് 1 സൈനികരാണ് ഇത്തരത്തില്‍ രേഖകള്‍ സൂക്ഷിക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജിഎസ്ഒ 1 ഓഫീസിലെ അടച്ചുറപ്പുള്ള സ്ഥലത്താണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.രേഖകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജന്‍സ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഓഫീസ് സന്ദര്‍ശിച്ചവരെയും ഓഫീസുമായി ബന്ധപ്പെട്ട് ജോലി ചെയ്തവരെയും ചോദ്യം ചെയ്യാനും ഇന്റലിജന്‍സ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ രീതിയിലാണെന്നും സംഭവുമായി ബന്ധപ്പെട്ടവരെ ഉടന്‍ കണ്ടെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: