കറാച്ചി: ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിനെ (ഐഎസ്ഐ) കടുത്ത ഭാഷയില്‍ വിമർശിച്ച് പാക്ക് സുപ്രീം കോടതി. രാജ്യത്തെ വച്ച് കളിക്കരുതെന്നും, ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ജനങ്ങള്‍ക്ക് ഉപകരിക്കുന്നില്ലെന്നും കോടതി വിമർശിച്ചു.
പാക്കിസ്ഥാനിലെ മികച്ച ഇന്റലിജന്‍സ് ഏജന്‍സിയാണ് ഐ.എസ്.ഐ എന്നിട്ടും ചില കാര്യങ്ങളിൽ അവർക്ക് വീഴ്ച വരുന്നു. ഐഎസ്ഐയുടെ സാമ്പത്തിക സ്ത്രോതസിനെപ്പറ്റി കോടതി ഏജൻസിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: