കൊച്ചി: ബ്ലാസ്റ്റേഴ്സിനെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താനുള്ള ഉത്തരവാദിത്തം മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസിന്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഡേവിഡ് ജെയിംസ് ഇന്നലെ ടീം മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോച്ചായി ചുമതലയേല്‍ക്കാമെന്ന് സമ്മതിച്ചത്. ബ്ലാസ്റ്റേഴ്സില്‍ 47കാരനായ ഡേവിഡ് ജെയിംസിന്റെ രണ്ടാം ഊഴമാണ് ്. റെനെ മ്യൂലന്സ്റ്റീന് രാജിവെച്ചൊഴിഞ്ഞ സീറ്റിലേക്കാണ് ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീ താരവും പരിശീലകനുമായിരുന്ന ഡേവിഡ് ജെയിംസ് എത്തുന്നത്.
എഫ്സി പൂനെ സിറ്റിക്കെതിരേയുള്ള മത്സരം വീക്ഷിക്കാന്‍ ജയിംസ് സ്റ്റേഡിയത്തിലുണ്ടാകുമെന്നാണ് സൂചന. വ്യക്തിപരമായ കാരണങ്ങളാല്‍, പരസ്പരധാരണപ്രകാരം പടിയിറങ്ങുന്നു എന്ന വിശദീകരണത്തോടെയാണ് റെനെ കഴിഞ്ഞ ദിവസം രാജിവച്ചത്. ഡേവിഡ് ജയിംസിനെ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ശക്തമായിരുന്നു. ലീഗില്‍ 11 മത്സരങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് റെനെയുടെ പടിയിറക്കവും ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവും.
ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് 7 പോയിന്റുമായി എട്ടാമതാണ്. ഇതില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അതുകൊണ്ടുതന്നെ തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് കരകയറ്റുക എന്ന ദൗത്യമാണ് ജെയിംസിനുള്ളത്. എന്നാല്‍ പരിശീലകനായി ഏറെ പരിചയസമ്പത്തൊന്നുമില്ലാത്ത ഡേവിഡ് ജെയിംസ് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതാണ്.
ജെയിംസിനെ പരിശീലകനായി നിയമിക്കാന്‍ ടീം മാനേജ്മെന്റിന് ഐഎസ്എല്‍ അനുമതി നല്‍കിയിട്ടുണ്ട്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ വരെയെത്തിക്കാന്‍ ജെയിംസിന് സാധിച്ചിരുന്നു. ആ സീസണില്‍ 12 മത്സരങ്ങളില്‍ ജെയിംസ് ഗോള്‍വല കാക്കാനിറങ്ങുകയും ചെയ്തു. ഫൈനലില്‍ എടികെയോടായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
കളിക്കാരനായി കാല് നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള താരമാണ് ഡേവിഡ് ജെയിംസ്. ഇംഗ്ലണ്ട് ദേശീയ ടീമിനായി 2004ലെ യൂറോകപ്പും 2010ലെ ലോകകപ്പും കളിച്ചു. 1997-2010 വരെയുള്ള രാജ്യാന്തര കരിയറില്‍ 53 മത്സരങ്ങളില്‍ ദേശീയ ജേഴ്സിയണിഞ്ഞു. 1988-ല്‍ വാറ്റ്ഫോര്ഡിലൂടെ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങിയ ഡേവിജ് ജെയിംസ് പിന്നീട് ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, പോര്‍ട്സ്മൗത്ത്, വെസ്റ്റ്ഹാം, ആസ്റ്റണ്‍വില്ല, ബ്രിസ്റ്റോള്‍ സിറ്റി, ബേണ്‍സ്മൗത്ത് തുടങ്ങിയ ക്ലബുകള്‍ക്കുവേണ്ടിയും നിരവധി തവണ ഗോള്‍വലയം കാത്തിട്ടുണ്ട്.
ക്ലബ് കരിയറില്‍ 956 മത്സരങ്ങളിലാണ് ഡേവിഡ് ജെയിംസ് വിവിധ ക്ലബുകള്‍ക്കായി ഗോള്‍വലയ്ക്ക് മുന്നില്‍ കാവല്‍ നിന്നത്. കൂടുതലും ലിവര്‍പൂളിന് വേണ്ടിയായിരുന്നു. പ്രീമിയര്‍ ലീഗിലും മറ്റ് മത്സരങ്ങളിലുമായി 277 കൡകളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: