പത്തനംതിട്ട: ഓഖി ദുരന്തബാധിതരുടെ പേരില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍നിന്ന് നിര്‍ബന്ധിതപിരിവ് നടത്തുന്നതായി പരാതി. ഒരുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ബോര്‍ഡ് ഡിസംബര്‍ 23ന് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം.
ഒരുദിവസത്തെ വേതനം നല്‍കാനാവില്ലെന്ന് മേലധികാരികളെ രേഖാമൂലം അറിയിച്ചിട്ടും ശമ്പളം പിടിച്ചതാണ് ജീവനക്കാരില്‍ അമര്‍ഷമുണ്ടാക്കുന്നത്. വകയാര്‍ സെക്ഷനില്‍ രണ്ട് ജീവനക്കാര്‍ ഒരുദിവസത്ത വേതനം നല്‍കാനാവില്ലെന്ന് അറിയിച്ചിട്ടും അവരുടെ വേതനം ദുരിതാശ്വസനിധിയിലേക്ക് പിടിച്ചു.
പങ്കാളിത്ത പെന്ഷന് അടക്കമുള്ള കാര്യങ്ങള്‍ക്കായി തുക നല്‍കിയതിനു ശേഷം മസ്ദൂര്മാരടക്കമുള്ളവര്ക്ക് നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. അതില്‍നിന്നും നിര്‍ബന്ധിതപിരിവ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: