ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരള സംഘടിപ്പിക്കുന്ന ജില്ലാതല ഊര്‍ജ്ജോത്സവം ഒമ്പതിന് രാവിലെ 9.30ന് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസജില്ലാതലത്തില്‍ നടന്ന ഊര്ജ്ജോത്സവങ്ങളില് പങ്കെടുത്ത് വിവിധ മത്സരങ്ങളില്‍ വിജയിച്ച 120 വിദ്യാര്‍ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുക്കും. ജില്ലാതലത്തില്‍ വിവിധ മത്സരങ്ങളില്‍ വിജയിക്കുന്ന വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഊര്‍ജ്ജോത്സവത്തില്‍ പങ്കെടുപ്പിക്കുമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എച്ച്. ശ്രീകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: