എടത്വ: എടത്വായില്‍ നിന്ന് യാത്രക്കാരുമായി ചമ്പക്കുളത്തിന് പോയ ബോട്ട് സര്‍വ്വീസിനിടയില്‍ കേടായി. നിരവധി യാത്രക്കാരുമായി പോയ ബോട്ട് കേടായതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലുമായി. എടത്വായില്‍ നിന്നും ചമ്പക്കുളത്തേക്ക് പോയ എസ്ഡബ്ല്യുടിഡി എ 27 എന്ന ബോട്ടാണ് ചങ്ങങ്കരിയില്‍ കേടായത്.
ഏഴിലധികം ബോട്ടുകളായിരുന്നു എടത്വായില്‍ നിന്നും സര്‍വ്വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ ആകെ രണ്ടു ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. ബോട്ട് കേടാകുന്നത് പതിവ് സംഭവമായിരിക്കുകയാണ്. ഇവിടുത്തെ ബോട്ട് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതു മൂലം പലപ്പോഴും ഇവിടെ സര്‍വ്വീസ് പൂര്‍ണ്ണമായും നിലക്കുന്നത് പതിവാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. എടത്വ സെന്റ് അലോഷ്യസ് കോളജ്, വിവിധ സ്കൂളുകള്‍, ഐറ്റിഐ എന്നിവടങ്ങളില്‍ പഠിക്കുന്ന നിരവധി കുട്ടികളാണ് ഇതുമൂലം ബുദ്ധിമുട്ടിനുഭവിക്കുന്നത്.
പലസ്ഥലത്തും റോഡ് സൗകര്യം വന്നതോടെയാണ് ബോട്ട് സര്‍വ്വീസുകള്‍ പലതും നിര്‍ത്തലാക്കിയത് എന്നാല്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ എത്താന്‍ പലരും ഇപ്പോഴും ബോട്ടുകളെയാണ് ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: