തിരുവല: മാന്നാറില്‍ കാത്തിരിപ്പു കേന്ദ്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായ് കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി.തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട രണ്ട് കാത്തിരിപ്പ് കേന്ദ്രമാണ് ജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ നില്‍ക്കുന്നത്. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് കുറ്റിമുക്കില്‍ ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം നിലംപതിച്ചിട്ട് ഒരുവര്‍ഷമാകുന്നു. ജംഗ്ഷനില്‍ അപകട ഭീഷണി ഉയര്‍ത്തിയ ആല്‍മരം മുറിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന് വീണത്.
മേല്‍ക്കൂരയും തൂണുകളുമില്ലാത്ത ഈ കാത്തിരിപ്പ് കേന്ദ്രത്തിന് ഇരിപ്പിടം മാത്രമാണുള്ളത്. കാത്തിരിപ്പുകന്ദ്രം പുനര്നിര്മ്മിക്കണമെന്നാവശ്യപ്പെട് നാട്ടുകാരും സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരും പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അധികൃതര്‍ കാത്തിരിക്കുകയാണ് കാത്തിരിപ്പ്കേന്ദ്രം നിലംപൊത്താന്‍.
ചെന്നിത്തല കല്ലുംമൂട് ജംഗ്ഷനിലുള്ള കാത്തിരിപ്പു കേന്ദ്രം ഏത്സമയത്തും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. കല്ലുംമൂട് ജംഗ്ഷനില്‍ കാല് നൂറ്റാണ്ട് മുന്‍പാണ് പഞ്ചായത്ത് താല്‍ക്കാലിക കേന്ദ്രം നിര്‍മ്മിച്ചത്. ചുടുകട്ട കൊണ്ടു കെട്ടിയ ആറു തൂണില്‍ മേല്‍കൂര ഷീറ്റിട്ടാണ് കാത്തിരിപ്പ് പുര നിര്‍മ്മിച്ചിരിക്കുന്നത്. അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പല മിനുക്ക് പണികളും നടത്തിയെങ്കിലും മഴയും വെയിലുമെറ്റ് ചോര്‍ന്നൊലിച്ച് മേല്ക്കുരയും തൂണും പൊട്ടി ഏതു നിമിഷവും തകര്‍ന്ന് വീഴുമെന്നവസ്ഥയാണ്. സ്കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാരാണ് ദിവസേന ഇവിടെ ബസ്സ് കാത്ത് നില്‍ക്കുന്നത്. റോഡ് നിരപ്പിലാണ് കാത്തിരിപ്പ് കേന്ദ്രം അതിനാല്‍ മഴപെയ്താല്‍ മുട്ടറ്റം വെള്ളത്തില്‍ കുടയും പിടിച്ച് നില്ക്കണ്ടവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: