ചെറുപുഴ: പാടിയോട്ടുചാല്‍ ചെറുപാറ മെയിന്‍ റോഡിനോട് ചേര്‍ന്ന് നരമ്പില്‍ ഭഗവതി ക്ഷേത്രത്തിനു സമീപം പുല്‍മേടിന് തീപിടിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു തീപ്പിടുത്തം. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം പാറപ്രദേശത്തെ പുല്‍മേടുകള്‍ കത്തിനശിച്ചു. തീപടരുന്നത് കണ്ട് നാട്ടുകാരായ യുവാക്കള്‍ ഓടിയെത്തി ആള്‍ത്താമസമുള്ള പ്രദേശത്തേക്ക് തീപടരുന്നത് തടഞ്ഞു. തുടര്‍ന്ന് പെരിങ്ങോത്തുനിന്നും ഫയര്‍ഫോഴ്സെത്തി തീകെടുത്താന്‍ നേതൃത്വം നല്കി. ചെറുപുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൊപ്ര ഡ്രയര്‍ യൂണിറ്റ് കെട്ടിടത്തിനും വാദിനൂര് ഇസ്ലാമിക് അക്കാദമിയുടെ നഴ്സറി സ്കൂളിനും സമീപത്തായാണ് തീപിടുത്തമുണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ തീപടര്‍ന്ന് വലിയ അപായമുണ്ടാക്കുന്നത് ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: