പള്ളുരുത്തി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിന്റെ ചില്ലുകള്‍ തകര്‍ത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മട്ടാഞ്ചേരി സ്വദേശി രമേശ് ചില്ല് കല്ലെറിഞ്ഞും പിന്നീട് കൈകൊണ്ട് ഇടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇയാളുടെ കൈക്ക് മാരകമായ പരിക്കുണ്ട്. പ്രതിയെ പിടികൂടിയെങ്കിലും ഇയാള്‍ മാനസിക രോഗിയാണെന്നാണ് പോലീസ് പറയുന്നത്.
അടുത്തിടെയാണ് ആശുപത്രി കോടികള്‍ ചെലവഴിച്ച് നവീകരിച്ചത്. ഇതിനൊപ്പമാണ് ലക്ഷങ്ങള്‍ ചെലവിട്ട് ആശുപത്രിയുടെ സുരക്ഷ കണക്കിലെടുത്ത് പോലീസ് എയ്ഡ് പോസ്റ്റ് നിര്‍മ്മിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് എതാനും ദിവസങ്ങള്‍ വരെ പോലീസുകാരെ ഇവിടെ നിയമിച്ചിരുന്നുവെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. പോസ്റ്റില്‍ സ്ഥിരമായി പോലീസ് വേണമെന്ന് നാട്ടുകാരും ആശുപത്രിയിലെ ഡോക്ടര്‍മാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: