Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്: പുതുവത്സര ദിനത്തിലും അക്രമം തുടര്‍ന്ന് സിപിഎം; സമാധാന ശ്രമങ്ങള്‍ കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 07:26 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സംസ്ഥാനത്ത് ഭരണത്തണലില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കണ്ണൂര്‍ ജില്ലയിലങ്ങോളമിങ്ങോളം അക്രമങ്ങള്‍ നടത്തിവരുന്ന സിപിഎം അക്രമി സംഘം 2018 നെ ഇന്നലെ വരവേറ്റതും ബോംബേറും അക്രമവും നടത്തിക്കൊണ്ട്. പുതുവത്സരം പിറന്ന പുലര്‍ച്ചെ മട്ടന്നൂര്‍ നടുവനാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് നടത്തിയ സിപിഎം അക്രമി സംഘം ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയുടെ വീടിന് നേരെ ബോംബേറും അക്രമവും നടത്തി. പൊയിലൂരില്‍ ബിജെപി നേതാവിന്റെ വാഹനത്തിനു നേരെയും ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ബോംബേറുണ്ടായി.

ജില്ലയില്‍ ശാശ്വത സമാധാനത്തിനായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഉഭയകക്ഷി സമാധാനചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം പാനൂര്‍ കുറ്റേരിയിലും പയ്യന്നൂര്‍ കവ്വായിയിലും ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് ശേഷം ജില്ല സാവധാനത്തില്‍ സമാധാനത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഇതിനിടയിലാണ് പുതുവര്‍ഷപ്പുലരിയില്‍ രണ്ടിടങ്ങളിലും സിപിഎം അക്രമിസംഘം അഴിഞ്ഞാടിയത്.

സമാധാനയോഗത്തിന് ശേഷം കുറ്റേരിയിലുണ്ടായ പ്രാദേശികമായ പ്രശ്‌നത്തിന്റെ പേരില്‍ നടന്ന സംഘര്‍ഷത്തെ പെരുപ്പിച്ചുകാട്ടി സംഘപ്രസ്ഥാനങ്ങള്‍ ജില്ലയില്‍ സമാധാനത്തിനെതിരാണെന്ന രീതിയില്‍ കുപ്രചരണം നടത്തിയ സിപിഎം നേതൃത്വം വളരെ ആസൂത്രിതമായാണ് വീണ്ടും ജില്ലയില്‍ പുതുവര്‍ഷ ദിനത്തില്‍ത്തന്നെ അക്രമങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ശാന്തിയും സമാധാനവുമുളള ഒരു പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ നാടൊന്നാകെ ആഘോഷങ്ങളും മറ്റും നടത്തുമ്പോള്‍ അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സമാധാന ചര്‍ച്ചയ്‌ക്ക് ശേഷം കുറ്റേരിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ പ്രസ്താവനയിലൂടെ തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടുകയും ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ പ്രകോപനങ്ങളില്‍ വീഴാതെ ആത്മസംയമനം പാലിക്കണമെന്നും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നടുവനാടും ധര്‍മ്മടത്തും ഉണ്ടായ അക്രമസംഭവങ്ങളെ തളളിപറയാനോ തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടാനോ സിപിഎം തയ്യാറായിട്ടില്ല. ഇത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു കൊണ്ടാണ് രണ്ടിടത്തും അക്രമങ്ങള്‍ നടന്നത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ധര്‍മ്മടത്തും നടുവനാടും നടന്ന അക്രമത്തിലൂടെ ജില്ലയില്‍ ഒരിക്കലും ശാശ്വത സമാധാനം സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് തെളിയുകയാണ്. ഭരണത്തണലില്‍ പോലീസിനെ പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി അക്രമം തുടരുമെന്ന രഹസ്യമായ പ്രഖ്യാപനമായി മാറുകയാണ് പുതുവത്സരപിറവിയിലെ സിപിഎം അക്രമങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.