മൂവാറ്റുപുഴ: ഓട്ടത്തിനിടെ നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകര്‍ത്തു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടില്‍ വാഴപ്പിള്ളിയിലാണ് അപകടം. ഏറ്റമാനൂരിലുള്ള സ്വകാര്യ ഫുഡ് കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് കമ്പനിയുടെ വിതരണത്തിനുശേഷം ഏറ്റുമാനൂരിലേക്ക് മടങ്ങുംവഴിയാണ് അപകടം. റോഡില്‍നിന്ന് തെന്നിമാറിയ വാഹനം മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വീടിന്റെ മുന്മതില് തകര്‍ത്തശേഷം മുന്നില്‍നിന്ന വൈദ്യുതി പോസ്റ്റ് ഇടിച്ച് നില്‍ക്കുകയായിരുന്നു.
വൈദ്യുതി പോസ്റ്റിനും മതിലിനുമിടയ്ക്ക് വാഹനം ഓഫായതിനാല്‍ ഡ്രൈവറടക്കമുള്ളവര്ക്ക് പരിക്കില്ല. 11 കെവി ലൈന്‍ കടന്നുപോകുന്ന പ്രധാനപോസ്റ്റ് റോഡിലേക്ക് ചരിഞ്ഞെങ്കിലും ലൈനുകള്‍ പൊട്ടാത്തതിനാല് വന്‍ അപകടമാണ് ഒഴിവായത്. പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: