Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്ലസ്ടുകാര്‍ക്ക് പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് എംഎസ്‌സി; അപേക്ഷ ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 10:28 pm IST
in Uncategorized

ശാസ്ത്രവിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് എംഎസ്‌സി കോഴ്‌സ് പഠിക്കാന്‍ മികച്ച അവസരം. ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചും (NISER) മുംബൈ വാഴ്‌സിറ്റി- ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ േഫാര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സും (UM-DAE CEBS) 2018-23 വര്‍ഷം നടത്തുന്ന സംയോജിത എംഎസ്‌സി കോഴ്‌സുകളിലാണ് പ്രവേശനം. ഇവിടെ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കാം. 2018 ജൂണ്‍ 2 ന് നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ് (NEST-2018) അഡ്മിഷന്‍. NISER ല്‍ 202 സീറ്റുകളും CEBS- ല്‍ 47 സീറ്റുകളുമാണുള്ളത്. പഠിതാക്കള്‍ക്ക് INSPIRE/DISHA പദ്ധതി പ്രകാരം പ്രതിവര്‍ഷം 60,000 രൂപ സ്‌കോളര്‍ഷിപ്പായും 20,000 രൂപ വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായും ലഭിക്കും.

യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങളോടെ മൊത്തം 60% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 2016 അല്ലെങ്കില്‍ 2017 ല്‍ വിജയിച്ചിട്ടുള്ളവരെയാണ് പരിഗണിക്കുക. 2018 യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷക്ക് മൊത്തം 55 ശതമാനം മാര്‍ക്ക് മതി. അപേക്ഷകര്‍ 1998 ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുണ്ട്.

അപേക്ഷ: ഓണ്‍ലൈനായി www.nestexam.in- ല്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 5 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാഫീസ് 1000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡിക്കാര്‍ക്ക് 500 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ്ബാങ്കിംഗിലൂടെയോ ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ബ്രോഷറിലുണ്ട്. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 25 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

ടെസ്റ്റ്: കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റ് ജൂണ്‍ 2 ശനിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണിവരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. 5 സെക്ഷനുകള്‍ ടെസ്റ്റിലുണ്ട്. ആദ്യത്തേത് ജനറല്‍ സെക്ഷന്‍ 30 മാര്‍ക്കിന്. ഇതില്‍ നെഗറ്റീവ് മാര്‍ക്കില്ല. 2 മുതല്‍ 5 വരെയുള്ള ഓരോ സെക്ഷനും 50 മാര്‍ക്ക് വീതം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളിലെ ചോദ്യങ്ങളാണ് ഈ സെക്ഷനുകളിലുണ്ടാവുക. ഉയര്‍ന്ന മൂന്ന് സബ്ജക്ട് സ്‌കോറും ജനറല്‍ സെക്ഷന്‍ സ്‌കോറുമാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് പരിഗണിക്കപ്പെടുക. സബ്ജക്ടിലുള്ള അറിവും അനലിറ്റിക്കല്‍ എബിലിറ്റിയും ടെസ്റ്റില്‍ പരിശോധിക്കപ്പെടും. ടെസ്റ്റ് സിലബസ് വെബ്‌സൈറ്റിലുണ്ട്. മുന്‍കാല ചോദ്യപേപ്പറുകള്‍ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് ടെസ്റ്റിന് തയ്യാറെടുക്കാം.

ഇന്ത്യയൊട്ടാകെ 106 കേന്ദ്രങ്ങളിലായാണ് ടെസ്റ്റ് നടത്തുക. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവ ടെസ്റ്റ് സെന്ററുകളായി അനുവദിച്ചിട്ടുണ്ട്. ലഭ്യമായ സെന്ററുകളില്‍നിന്നും മുന്‍ഗണനാക്രമത്തില്‍ 5 എണ്ണം ടെസ്റ്റിനായി തെരഞ്ഞെടുക്കാം.

‘NEST2018’ ന്റെ ഫലം ജൂണ്‍ 18 ന് പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ www.nestexam.in- ല്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.