കണ്ണൂര്‍: റിജില്‍ മാക്കുറ്റിയെ യൂത്ത് കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും അഭിപ്രായഭിന്നത. കെ.സുധാകരന്‍ മുന്‍കൈയ്യെടുത്താണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നാണ് സൂചന. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ വളരെയധികം അവമതിപ്പുണ്ടാക്കിയ പൊതു നിരത്തിലെ പശു അറവ് നടത്തിയ മാക്കൂറ്റിയെ തിരിച്ചെടുക്കരുതെന്ന് ഒരു വിഭാഗം പാര്‍ട്ടിക്കുളളില്‍ ശക്തമായി വാദിച്ചു. ദേശീയനേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടും സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് തിരിച്ചെടുക്കാന്‍ തയ്യാറായിരുന്നില്ല.
റിജിലിനെ തിരിച്ചെടുക്കുന്നതിലുള്ള എതിര്‍പ്പായിരുന്നു ഡീന്‍ കുര്യാക്കോസിനെ പിന്നോട്ടടിപ്പിച്ചത്. കെ,സുധാകരന്റെ കടുംപിടിത്തത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതിരുന്നതോടെ ഡീന്‍ കുര്യാക്കോസ് ഒടുവില്‍ വഴങ്ങുകയായിരുന്നുവെന്നാണ് സൂചന.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റായിരുന്ന റിജില്‍ ബീഫ് നിരോധനം നടപ്പാക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. കണ്ണൂര്‍ സിറ്റിയിലെ നടുറോഡില്‍ കാലിയെ അറുത്ത് ഇറച്ചി വിതരണം ചെയ്തായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജോഷി കണ്ടത്തിലാണിപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ്. ജോഷിയെയും സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മാപ്പെഴുതി നല്‍കിയതിനാല്‍ ഒഴിവാക്കുകയായിരുന്നു. ഏഴു മാസം മുമ്പായിരുന്നു സംഭവം.
സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു
കോളയാട്: ആലച്ചേരി ജ്ഞാനോദയം വായനശാലയുടെയും സ്വപ്‌ന ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നീന്തല്‍ പരിശീലനവും ഗ്രാമീണ നീന്തല്‍ മല്‍സരവും സംഘടിപ്പിച്ചു. ഒരാഴ്‌ച്ചക്കാലം നീണ്ടുനിന്ന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നൂറോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കെടുത്തു. സമാപന പരിപാടി കോണ്‍ഗ്രസ്സ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
















