തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് യുവാവിന് ഫോണ്‍ സന്ദേശം. ചാലക്കുടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുന്നംകുളം പെലക്കാട്ട് വീട്ടില്‍ സജേഷ്‌കുമാറിന്റെ ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്.
സജേഷ്‌കുമാര്‍ ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്നതിനിടെ രാവിലെ 10.24നാണ് മൊബൈലില്‍ സന്ദേശം വന്നത്. ‘മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും’ എന്നായിരുന്നു സന്ദേശം. സജേഷ്‌കുമാര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പോലീസ് കണ്ടെത്തി.
തന്റെ ഫോണ്‍ ഏതാനും നാള്‍ മുന്‍പ് നഷ്ടപ്പെട്ടുവെന്നാണ് സൈനബ പോലീസിനെ അറിയിച്ചത്. അന്വേഷണം വ്യാപിപ്പിച്ചതായി എസ്‌ഐ എം.ജെ. ജിജോ അറിയിച്ചു.
















