പയ്യന്നൂര്‍: കവ്വായിയില്‍ ലീഗ് ഭൂരിപക്ഷ പ്രദേശത്ത് സിപിഎം കൊടിമരം സ്ഥാപിക്കുന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ലീഗ് പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു.കുറെ ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്ന കവ്വായി പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരമായ അക്രമണമുണ്ടായത്.
കവ്വായി വാടിപ്പുറത്തെ ലീഗ് ശക്തികേന്ദ്രത്തില്‍ പുറത്ത് നിന്നെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിച്ചപ്പോള്‍ തൊട്ടടുത്ത് തന്നെ ലീഗ് പ്രവര്‍ത്തകരും കൊടിമരം സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വാക്കേറ്റമുണ്ടായപ്പോള്‍ പോലിസ് ഇടപെട്ട് ഇരു വിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. രാത്രിയോടെ സംഘടിച്ചെത്തിയ സിപിഎം സംഘം കവ്വായി പ്രദേശത്തെ ലീഗ് പ്രവര്‍ത്തകരായ .ഫായിസ്‌കവ്വായിയെയും നഫീസുദ്ദീനെയും അക്രമിച്ചു.ഗുരുതരമായ പരിക്കേറ്റ ഇരുവരും മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.തുടര്‍ന്ന് പത്തോളം വീടുകളും പന്ത്രണ്ട് വാഹനങ്ങളും പെരുമ്പയിലും കാറ മേലിലും ഉള്ള ലീഗ് ഓഫീസുകളും അടിച്ചു തകര്‍ത്തു.
അക്രമം നടന്ന പ്രദേശങ്ങള്‍ ലീഗ് നേതാക്കളായ വി.പി.അബ്ദുള്‍ ഖാദര്‍ മൗലവി, പി.കുഞ്ഞിമുഹമ്മദ്, അബ്ദുള്‍ കരീംചേലേരി, വി.പി.വമ്പന്‍, പെരിങ്ങോം മുസ്തഫ, അഡ്വ.എ.എസ്.മുഹമ്മദ്, തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
















