തിരുവനന്തപുരം: തനിക്ക് കിട്ടിയ സമ്മാനത്തുക ജനനസര്‍ട്ടിഫിക്കറ്റിനായി നല്‍കി എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ഡോ ശ്രീറാം വെങ്കിട്ടരാമന്‍. ഉമ്മാശ്ശേരി മാധവന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരമായി നല്‍കിയ 25,000 രൂപയാണ് മറയൂരിലെ ആദിവാസികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലേക്കായി ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയത്.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനാണ് ശ്രീറാം വെങ്കിട്ടരാമന് പുരസ്‌കാരം നല്‍കിയത്. അഞ്ചാമത് ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റി പുരസ്‌കാരമാണിത്. മറയൂരിലെ 2500-ഓളം വരുന്ന ആദിവാസികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടിയെടുത്തതും ദേവികുളം സബ്ബ് കളക്ടര്‍ ആയിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് ശ്രീറാമിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25,000 രൂപയും ശില്പവുമായിരുന്നു പുരസ്‌കാരം.
പ്രതിബദ്ധതയും സത്യസന്ധതയും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ സ്വന്തം പ്രവര്‍ത്തനത്തിന് ആരെയും പേടിക്കേണ്ടതില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. ഒരു ഉദ്യോഗസ്ഥന് സാധാരണക്കാര്‍ക്കായി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ചുരുങ്ങിയ സമയംകൊണ്ട് തെളിയിച്ച ആളാണ് ശ്രീറാം. സാധാരണക്കാര്‍ ഭൂമിയില്ലാതെ നടന്നപ്പോള്‍ ഫലപ്രദമായ നടപടികളെടുക്കാന്‍ ശ്രീറാമിന് കഴിഞ്ഞു. ഇത് ഒരു ചെറിയ കാര്യമല്ല, ഇത് ഇനിയും തുടരണമെന്ന് വി എസ് പറഞ്ഞു. വി എസ്സിന്റെ കയ്യില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.
ട്രസ്റ്റ് ചെയര്‍മാന്‍ ബാബു ഉമ്മാശ്ശേരി അധ്യക്ഷനായ ചടങ്ങില്‍ മുന്‍ ചീഫ്‌സെക്രട്ടറി സി.പി. നായര്‍, പുനലൂര്‍ സോമരാജ,് ധന്യാരാമന്‍, ചുനക്കര ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. സിഗ്നേച്ചര്‍ മീഡിയ പ്രെവറ്റ് ലിമിറ്റഡ് ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുന്‍ പുരസ്‌കാര ജേതാക്കള്‍, വി.എസ്. അച്യുതാനന്ദന്‍, ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
















