മുംബൈ: കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയോടും ഭാര്യയോടുമുള്ള പാക്കിസ്ഥാന്റെ നടപടി വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന് സമാനമാണെന്നും അതു വഴിതെളിയിച്ചതു യുദ്ധത്തിനാണെന്നും അദ്ദേഹം പ്രതികരിച്ചു.
കുല്‍ഭൂഷന്റെ ഭാര്യയോടും അമ്മയോടും പാക്കിസ്ഥാന്‍ ചെയ്ത നടപടി അതു നമ്മളെ വേദനിപ്പിച്ചു. അവര്‍ക്കെതിരെ യുദ്ധം നടത്തേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജാദവ് വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്നും യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. യുദ്ധത്തിനുള്ള നടപടികള്‍ ഗൗരവമായി ഇപ്പോള്‍ത്തന്നെ തുടങ്ങണം. അവരെ നാലു കഷ്ണങ്ങളാക്കണം. ഉടന്‍ യുദ്ധം ചെയ്യണമെന്നല്ല പറയുന്നത്. എന്നാല്‍ ഉടന്‍ തന്നെ യുദ്ധത്തിനുള്ള ഗൗരവതരമായ പഠനങ്ങള്‍ നടത്തണം. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.
















