മലപ്പുറം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ നാശ നഷ്ടങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും കേന്ദ്രം നിയോഗിച്ച സംഘം 28ന് ജില്ലയിലെത്തും.
മൂന്ന് സംഘമായി സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലെ രണ്ടാമത്തെ ടീമാണ് ജില്ലയിലെ തീരദേശ മേഖലകള്‍ സന്ദര്‍ശിക്കുന്നത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ എം. എം. ദാക്‌ടെയുടെ നേതൃത്വത്തിലുള്ളതാണ് ജില്ലയിലെത്തുന്ന സംഘം. ക്യഷി മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ആര്‍. പി. സിംഗ്, ഷിപ്പിംഗ് മന്ത്രാലയത്തിന്റ ഡയറക്ടര്‍ ചന്ദ്രമണി റാവത്ത് തുടങ്ങിയവരാണ് സംഘത്തിലുള്ള മറ്റ് രണ്ട് പേര്‍.
സന്ദര്‍ശനത്തിനു മുന്നോടിയായി നാളെ രാവിലെ ഒമ്പതിന് വാടാനപ്പള്ളി സമീപം എങ്ങണ്ടിയൂര്‍ ഹോട്ടല്‍ ചാന്ദ് വ്യൂയില്‍ നടക്കുന്ന യോഗത്തില്‍ നഷ്ടം സംബന്ധിച്ച് ലഭിച്ച കണക്കുകള്‍ വിലയിരുത്തും.
ജില്ല കളക്ടര്‍ അമിത് മീണ യോഗത്തില്‍ നാശനഷ്ടങ്ങളുടെ കണക്ക് അവതരിപ്പിക്കും. തുടര്‍ന്നായരിക്കും സംഘം ജില്ലയിലെത്തുക.
പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി എന്നിവടങ്ങളില്‍ സന്ദര്‍ശിക്കും. രാത്രി 10ന് സംഘം കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി തിരുവനന്തപുരത്തേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: