മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ അഞ്ച് വിക്കറ്റോടെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3- 0 ന് നേടിയെടുത്തു.
136 റണ്‍സ് വിജയലക്ഷ്യം പൂര്‍ത്തിയാക്കാന്‍ 19.2 ഓവറെടുക്കേണ്ടി വന്നു. ഇന്ത്യയ്ക്ക് വേണ്ടി മനീഷ് പാണ്ഡെ (32), രോഹിത് ശര്‍മ്മ(27), ശ്രേയസ് അയ്യര്‍(30), ദിനേഷ് കാര്‍ത്തിക് (18), എം.എസ്. ധോണി(16) എന്നിവര്‍ റണ്‍സെടുത്തു.
ഹാര്‍ദിക് പാണ്ഡ്യ, ജയ് ദേവ് ഉനദ്ഘട്ട് എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. സുന്ദര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
നിരോഷന്‍ ഡിക് വെല്ല(ഒന്ന്), ഉപുല്‍ തരംഗ(11), കുശാല്‍ പെരേര(നാല്), സമരവിക്രമ(21), ധനുഷ്ക ഗുണതിലക(മൂന്ന്), തിസാര പെരേര(11), അസേല ഗുണരത്ന(36) എന്നിവരാണ് ലങ്കന്‍ നിരയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: