കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എല്ലാ ബാറ്റിങ്ങ് റെക്കോഡുകളും തകര്‍ക്കുമെന്ന് പാക്കിസ്ഥാന്റെ മുന്‍ നായകന് വഖാര്‍ യൂനസ്.
കോഹ് ലിയുടെ കായികക്ഷമതയും കളിയിലെ മികവുമൊക്കെ പരിഗണിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നായകന് ബാറ്റിങ്ങിലെ എല്ലാ റെക്കോഡുകളും തിരുത്തിക്കുറിക്കുമെന്ന് യൂനസ് വ്യക്തമാക്കി.
സമകാലീന ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ഏക ബാറ്റസ്ന്മാന് കോഹ്ലിയാണ്. കായകിക്ഷമത നിലനിര്‍ത്തുന്നതിനുളള അദ്ദേഹത്തിന്റെ പ്രയത്നവും ബാറ്റിങ്ങിലെ കഴിവ് മെച്ചപ്പെടുത്താനുള്ള പരിശ്രമവുമാണ് കോഹ്ലിയെ മികച്ച കളിക്കാരനാകുന്നതെന്ന് മുന്‍ ഫാസ്റ്റ് ബൗളറായ യൂനസ് പറഞ്ഞു.
വിന്‍ഡീസിന്റെ ബ്രയാന്‍ ലാറയെക്കാള്‍ കേമന്‍ സച്ചിന് ടെന്‍ഡുല്‍ക്കറാണെന്ന് വഖാര്‍ പറഞ്ഞു. സച്ചിനെതിരെ ഒരുപാട് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. സച്ചിന്റെ അരങ്ങേറ്റവും ഞങ്ങള്ക്കെതിരെയായിരുന്നു. സച്ചിനെപ്പോലെ പ്രൊഫഷണലും അര്‍പ്പണമനോഭാവവുമുള്ള കളിക്കാരനെ ഞാനിതുവരെ കണ്ടിട്ടില്ലെന്ന് വഖാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: