മരട്: ധാര്‍മ്മിക രാഷ്‌ട്രഭരണത്തിന്റെ സര്‍വ്വകാല പ്രസക്തമായ ആശയസംഹിതയാണ് നല്ലതെന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ അധ്യാപിക ഡോ. ലക്ഷ്മി ശങ്കര്‍. മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത മഹാസത്രത്തിന്റെ നാലാം ദിവസമായ ഇന്നലെ പ്രഭാഷണം നടത്തുകയായിരുന്നു ലക്ഷ്മി ശങ്കര്‍.
ഋഷിയുടെ ഉള്‍ക്കരുത്തും രാജാവിന്റെ ധര്‍മ്മാധികാരവുമുള്ള ഭരണാധിപരുടെ ചരിതങ്ങളിലൂടെ ഭാരതത്തിന്റെ ഋഷിപ്രോക്തമായ രാഷ്‌ട്രഭരണ സങ്കല്പമാണ് ശ്രീമദ് ഭാഗവതം സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. സമൂഹജീവിതത്തില്‍ ക്രിയാത്മകമായി നിസ്വാര്‍ത്ഥ സേവനം നടത്തിയ ഭക്തചരിതങ്ങളാണ് ഭാഗവതത്തിന്റെ കാലാതീതമായ പ്രസക്തി വിളംബരം ചെയ്യുന്നതെന്നും ലക്ഷ്മി ശങ്കര്‍ പറഞ്ഞു.
കൂനമ്പിള്ളി ശ്രീരാം നമ്പൂതിരി ഗുരുവായൂര്‍, കുടല്‍മന ഹരി നമ്പൂതിരി കണ്ണൂര്‍, ഹരിശങ്കര്‍ റാന്നി, കവപ്ര അച്യുതന്‍ നമ്പൂതിരി മലപ്പുറം, ഡോ. ജ്യോത്സ്‌ന (സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ), എസ്. രാജേന്ദ്രന്‍ നായര്‍ (കരിമ്പിന്‍പുഴ ആശ്രമം, കൊട്ടാരക്കര), ഡോ. മംഗളാനന്ദന്‍ എറണാകുളം തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
















