എഫ്ഡിഡിഐയുടെ വിവിധ ക്യാമ്പസുകളിലാണ് കോഴ്സുകള്‍
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഫുട്ട്വെയര് ഡിസൈന്‍ ആന്‍ഡ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഫ്ഡിഡിഐ) വിവിധ ക്യാമ്പസുകളില്‍ BDes, MDes, MBA പ്രൊഫഷണല്‍ കോഴ്സുകളിലായി പാദരക്ഷ രൂപകല്‍പ്പനയും ഉല്പാദനവും വിപണനവും പഠിക്കാന്‍ മികച്ച അവസരം. ഇതൊരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഗുണമേന്മയുള്ളള വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുക.
അപേക്ഷ ഓണ്‍ലൈനായി www.fddiindia.com- എന്ന വെബ്സൈറ്റിലൂടെ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ 2 വരെ അപേക്ഷകള്‍ സ്വീകരിക്കും. രജിസ്ട്രേഷന് ഫീസ് 500 രൂപയാണ്. ഒന്നിലധികം പ്രോഗ്രാമുകള്‍ക്ക് ഒറ്റ അപേക്ഷ മതി. ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്ക് പ്രത്യേകം അപേക്ഷിക്കണം.
കോഴ്സുകളും സ്പെഷ്യലൈസേഷനുകളും
- ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (BDes), നാലുവര്‍ഷം- ഫുട്ട്വെയര് ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍ (FD&P), ലതര്‍ ഗുഡ്സ്് ആന്റ് ആക്സസറീസ് ഡിസൈന്‍ (LG & AD), റീട്ടെയില്‍ ആന്റ് ഫാഷന്‍ മെര്‍ക്കന്‍ഡൈസ് (R&FM), ഫാഷന്‍ ഡിസൈന്‍ (FD). ആകെ 1500 സീറ്റുകള്‍.
- മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (MDes), രണ്ട് വര്‍ഷം- ഫുട്ട്വെയര് ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍ (FD&P)- 300 സീറ്റുകള്‍, കമ്പ്യൂട്ടര്‍ എയിഡഡ് ഡിൈസന്‍ (CAD)- 30 സീറ്റുകള്‍.
- മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എംബിഎ), രണ്ട് വര്‍ഷം- റീട്ടെയില്‍ ആന്റ് ഫാഷന്‍ മെര്‍ക്കന്‍ഡൈസ് (R&FM) 390 സീറ്റുകള്‍. മാസ്റ്റേഴ്സ് പ്രോഗ്രാമുകളില്‍ ആകെ 720 സീറ്റുകള്‍.
ക്യാമ്പസുകള്‍: പഠനാവസരം നല്കുന്ന എഫ്ഡിഡിഐ ക്യാമ്പസുകളും ലഭ്യമായ കോഴ്സുകളും സ്പെഷ്യലൈസേഷനുകളും സീറ്റുകളും ചുവടെ-
- നോയിഡ- BDes-FD&P-60, R&FM-60, LG&AD-60, FD-60.
MDes-FD&P-60, CAD-30, MBA-R&FM-60.
- രോഹ്തക് – BDes-FD&P-60, R&FM-60, FD-30.
MDes-FD&P-30, MBA-R&FM-30.
- കൊല്‍ക്കത്ത- BDes-FD&P-30, R&FM-30, LG&AD-30, FD-30.
MDes-FD&P-30, MBA-R&FM-30.
- ഫര്‍സത്ഗഞ്ച്- BDes-FD&P-30, R&FM-60, LG&AD-30, FD-30.
MDes-FD&P-30, MBA-R&FM-30.
- ചെന്നൈ- BDes-FD&P-60, R&FM-30FD30
MDes-FD&P-30, MBA-R&FM-30.
- ജോധ്പൂര്‍- BDes-FD&P-30, R&FM-30, FD-60.
MDes-FD&P-30, MBA-R&FM-30.
- ചിന്ത്വാര- BDes-FD&P-30, R&FM-30, FD-30.
MBA-R&FM-30.
- പാറ്റ്ന- BDes-FD&P-30, R&FM-30, FD-30.
- ചണ്ടിഗാര്‍- BDes-FD&P-30, R&FM-30, LG&AD-30, FD-30.
MDes-FD&P-30, MBA-R&FM-30.
- ഗുണ- BDes-FD&P-30, R&FM-30, FD-30.
MBA-R&FM-30.
- ഹൈദ്രാബാദ്- BDes-FD&P-30, R&FM-60, FD-30.
MDes-FD&P-30, MBA-R&FM-30.
- ഗുജറാത്ത്- BDes-FD&P-30, R&FM-30, FD-30.
MDes-FD&P-30, MBA-R&FM-30.
യോഗ്യത: B Des കോഴ്സുകളില്‍ പ്രവേശനത്തിന് പ്ലസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും 2018 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2018 ജൂലൈ 25 ന് 25 വയസ് കവിയരുത്.
M Des കോഴ്സുകള്‍ക്ക് ഫുട്ട്വെയര്/ലതര്‍ ഗുഡ്സ് ആന്റ് ആക്സസറി ഡിസൈന്‍/ഡിസൈന്‍/എന്‍ജിനീയറിംഗ്/പ്രൊഡക്ഷന്‍/ടെക്നോളജി/ഫൈന്‍ ആര്‍ട്സ്/അനുബന്ധ വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത.
എംബിഎ റീട്ടെയില്‍ ആന്റ് ഫാഷന്‍ മെര്‍ക്കന്‍ഡൈസ് പര്രവേശനത്തിന് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം മതി. 2018ല്‍ ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് പ്രായപരിധിയില്ല.
ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ 2018 സെപ്തംബര്‍ 30 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിജ്ഞാനം അപേക്ഷകര്‍ക്കുണ്ടാകണം.
സെലക്ഷന്: 2018 ഏപ്രില്‍ 27, 28, 29 തീയതികളിലായി നടത്തുന്ന ഓള് ഇന്ത്യാ സെലക്ഷന് ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ 38 കേന്ദ്രങ്ങളില്‍ ടെസ്റ്റ് നടത്തും. കേരളത്തില്‍ കൊച്ചി ടെസ്റ്റ് സെന്ററാണ്. ബംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, വിശാഖപട്ടണം, ദല്‍ഹി, മുംബൈ, ആഗ്ര, ഭുവനേശ്വര്‍, കാന്‍പൂര്‍, അലഹബാദ്, നോയിഡ, ഗുവഹട്ടി, ലക്നൗ, പാറ്റ്ന, റാഞ്ചി, ഗ്വാളിയര്‍, കൊല്‍ക്കത്ത എന്നിവയും പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. മുന്‍ഗണനാക്രമത്തില്‍ 4 കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 ചോദ്യങ്ങളുണ്ടാവും. ആ ഉല െപ്രോഗ്രാമുകള്ക്ക് ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, വെര്‍ബല്‍ എബിലിറ്റി, ജനറല്‍ നോളഡ്ജ്, ഡിസൈന്‍/ബിസിനസ് ആപ്ടിട്യൂഡ് എന്നിവയിലും ങ ഉല,െ എംബിഎ പ്രോഗ്രാമുകള്‍ക്ക് ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്ഷന് ആന്റ് അനലിറ്റിക്കല്‍ എബിലിറ്റി, ജനറല്‍ നോളഡ്ജ്, കറന്റ് അഫയേഴ്സ്, മാനേജ്മെന്റ് ആപ്ടിട്യൂഡ് എന്നിവയിലും പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും.
എംബിഎ പ്രവേശനത്തിന് CAT/xAT/CMAT/GMAT/NMAT/SNAP മുതലായ യോഗ്യത നേടിയവരെ എഫ്ഡിഡിഐയുടെ സെലക്ഷന് ടെസ്റ്റില്‍നിന്നും ഒഴിവാക്കി നേരിട്ട് പരിഗണിക്കും.
മേയ് 21 ന് ടെസ്റ്റിന്റെ ഫലം പ്രസിദ്ധപ്പെടുത്തും. ആദ്യ അഡ്മിഷന് കൗണ്‍സലിംഗ് ജൂണ്‍ 12-17 വരെ. ജൂലൈ ഒന്നിന് മുമ്പ് ഫീസ് അടച്ച് അഡ്മിഷന് നേടണം. രണ്ടാമത്തെ കൗണ്‍സലിംഗ് ജൂലൈ 16-19 വരെ. ജൂലൈ 31 നകം അലോട്ട് ചെയ്ത ക്യാമ്പസില്‍ അഡ്മിഷന് നേടണം. 2018 ഓഗസ്റ്റ് ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും.
കോഴ്സ് ഫീസ്: B Des–നോയിഡ ക്യാമ്പസില്‍- ഒന്നാം സെമസ്റ്റര്‍- 91400 രൂപ. രണ്ട് മുതല്‍ എട്ടുവരെ ഓരോ സെമസ്റ്ററിലും 76400 രൂപ വീതം. മറ്റ് ക്യാമ്പസുകളില്‍ യഥാക്രമം 71400 രൂപ, 56400 രൂപ.
M Des, MBA–നോയിഡ ക്യാമ്പസ്- ഒന്നാം സെമസ്റ്റര്‍- 106400 രൂപ. 2-4 സെമസ്റ്ററുകളില്‍- 91400 രൂപ വീതം. മറ്റ് ക്യാമ്പസുകളില്‍ യഥാക്രമം 86400 രൂപ, 71400 രൂപ വീതം.
ഹോസ്റ്റല്‍ ഫീസ് നോയിഡ ക്യാമ്പസ്- 24000 രൂപ. മറ്റ് ക്യാമ്പസുകളില്‍- 18000 രൂപ.
വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.fddiindia.com എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: