മാധവഗണിത പുരസ്‌കാരം ഡോ. രാമസുബ്രഹ്മണ്യത്തിന് കൊച്ചി മത്സ്യ സമുദ്ര ഗവേഷണ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ. രാമചന്ദ്രന്‍ സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: ലോകത്തിന് ശാസ്ത്രീയമായ സംഭാവനകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണെന്ന് കൊച്ചി മത്സ്യ -സമുദ്ര ഗവേഷണ സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് സംഗമഗ്രാമ മാധവഗണിത കേന്ദ്രം സംഘടിപ്പിച്ച യുവഗണിത പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമഗ്രാമ മാധവഗണിതകേന്ദ്രം ഏര്‍പ്പെടുത്തിയ മാധവഗണിതപുരസ്‌ക്കാരം മുംബൈ ഐഐടി പ്രഫസറും പ്രമുഖ പണ്ഡിതനുമായ ഡോ.രാമസുബ്രഹ്മണ്യത്തിന് സമര്‍പ്പിച്ചു.
സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഡോ. കൈലാസ് വിശ്വകര്‍മ്മ, ശ്രീനിവാസ രാമാനുജ എന്നിവര്‍ സംസാരിച്ചു. ഡോ.എന്‍.സി.ഇന്ദുചൂഡന്‍ അധ്യക്ഷത വഹിച്ചു. ഗണിതകേന്ദ്രം സെക്രട്ടറി എ.വിനോദ്, ജോബി ബാലകൃഷ്ണന്‍, കെ.വിജയരാഘവന്‍, കെ.എസ്.സനൂപ്, ഇ.കെ.വിനോദ്, കെ.പി.ജാതവേദന്‍ നമ്പൂതിരിപ്പാട്, ഇ.കെ.കേശവന്‍ എന്നിവര്‍ സംസാരിച്ചു.
എ.എസ്. സതീശന്‍ സ്വാഗതവും ഷീല പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ഭാരതീയ ക്വിസ്സ് മത്സരത്തില്‍ സമ്മാനാര്‍ഹരായ ഗോകുല്‍ തേജസ് മേനോന്‍, അഭിനവ്, അഭിഷേക് പി.ടി എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ചാത്തപ്പിള്ളി പുരുഷോത്തമന്‍ വിതരണം ചെയ്തു.
















