ഇടുക്കി: ജില്ലയില്‍ ഈ വര്‍ഷം എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 1310 കേസുകള്‍. അധികവും മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ടതടക്കമുള്ള അബ്കാരി കേസുകള്‍. പ്രധാനപ്പെട്ട ചെക്പോസ്റ്റുകളില്‍ നിന്നടക്കം 184.32 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതില്‍ ഇടമലക്കുടിക്ക് സമീപം കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് കഴിഞ്ഞ മാസം പിടിച്ചെടുത്ത 90 കിലോ കഞ്ചാവുമുള്പ്പെടും.
10,867 ലിറ്റര്‍ കോടയും 172 വാഹനങ്ങളുമാണ് വിവിധ കേസുകളിലായി പിടിച്ചെടുത്തത്. അധികവും മദ്യം കടത്താനായി ഉപയോഗിച്ച ഓട്ടോറിക്ഷകളും ഇരു ചക്രവാഹനങ്ങളുമാണ്. ക്രിസ്തുമസ് ന്യൂഇയര്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി മൂന്നാറില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഇടങ്ങളിലായി സൂക്ഷിച്ച നിലയില്‍ 1472 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: