കുട്ടനാട്: അനധികൃതമായി കയ്യേറ്റം നടത്തിയ മാത്തൂര്‍ ദേവസ്വം ഭൂമി തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മാത്തൂര്‍ ക്ഷേത്രഭൂമി സംരക്ഷണ സമരസമിതി രൂപീകരിക്കും.
ഇന്ന് വൈകിട്ട് മൂന്നിന് നെടുമുടി വിദ്യാധിരാജ ഓഡിറ്റോറിയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. വില്‍ക്കുറുപ്പ് മഹാസഭ ജില്ലാ വൈസ് പ്രസിഡന്റ് സി.വി. മോഹനന്‍, കെവിഎംഎസ് സംസ്ഥാന സെക്രട്ടറി കെ. ശശീന്ദ്രന്‍, എന്‍എസ്എസ് കുട്ടനാട് താലൂക്ക് യൂണിയന്‍ ഭാരവാഹി പി. കെ. ഗോപാലകൃഷ്ണന്‍ നായര്‍, കെപിഎംഎസ് താലൂക്ക് യൂണിയന്‍ കമ്മറ്റി അംഗം പി.പി. സാബു, എസ്എന്‍ഡിപി നേതാവ് സന്തോഷ് ശാന്തി, ആര്‍എസ്എസ് വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമരസമിതി രൂപീകരണത്തില്‍ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും ഹിന്ദു ഐക്യവേദി കുട്ടനാട് താലൂക്ക് പ്രസിഡന്റ് കെ.പി. സുകുമാരന്‍ ജനറല്‍ സെക്രട്ടറിമാരായ എസ്. സുനീഷ് കെ.ബി. രതീഷ് എന്നിവര്‍ അറിയിച്ചു.
















